പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ യാതൊരു കാരണവുമില്ലാതെ പൊലീസ് മര്‍ദിച്ചതായി പരാതി.
ആലുവ ടൗണില്‍ വെച്ച് ഇന്നലെ രാത്രിയാണ് മര്‍ദനം ഏറ്റതെന്ന് അജ്മല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി.

മോഫിയ പര്‍വീണിന്റെ പിതാവുമൊത്ത് ‘മകള്‍ക്കൊപ്പം’ എന്ന പ്രതിപക്ഷനേതാവിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് സംഭവമെന്ന് അജ്മല്‍ പറഞ്ഞു.

ആലുവ ടൗണിലെ ഹോട്ടലില്‍ വെച്ച് ഭക്ഷണം കഴിച്ച ഇറങ്ങിയപ്പോഴാണ് പൊലീസ് കാരണമില്ലാത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതെന്ന് അജ്മല്‍ പറഞ്ഞത്. മര്‍ദനമേറ്റ എ.എ അജ്മല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് പക പോക്കുകയാണെന്നാണ് ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.