X
    Categories: CultureMoreViews

അഞ്ച് ഹിന്ദുമത നേതാക്കള്‍ക്ക് സഹമന്ത്രി പദവി നല്‍കി ബി.ജെ.പി സര്‍ക്കാര്‍

ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ വര്‍ഗീയ കാര്‍ഡിറക്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. ജലസംരക്ഷണം, വൃത്തിശീലം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് ഇവര്‍ക്ക് സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്.

മതനേതാക്കളോട് ജനങ്ങള്‍ക്കുള്ള ബഹുമാനം ചൂഷണം ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അധികാരത്തിലിരുന്ന അഞ്ച് വര്‍ഷവും നര്‍മ്മദക്ക് വേണ്ടി ഒന്നും ചെയ്യാത്ത പ്രിഥിരാജ് ചൗഹാന്‍ അതിനെ മറികടക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി ആരോപിച്ചു. അധികാരത്തിലിരുന്നപ്പോള്‍ ചൗഹാന്‍ എന്താണ് ചെയ്തതെന്ന് പരിശോധിക്കാന്‍ സന്യാസിമാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: