Culture
അഞ്ച് ഹിന്ദുമത നേതാക്കള്‍ക്ക് സഹമന്ത്രി പദവി നല്കി ബി.ജെ.പി സര്‍ക്കാര്‍
ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ വര്‍ഗീയ കാര്‍ഡിറക്കി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കമ്പ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. ജലസംരക്ഷണം, വൃത്തിശീലം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് ഇവര്‍ക്ക് സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്.
മതനേതാക്കളോട് ജനങ്ങള്‍ക്കുള്ള ബഹുമാനം ചൂഷണം ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അധികാരത്തിലിരുന്ന അഞ്ച് വര്‍ഷവും നര്‍മ്മദക്ക് വേണ്ടി ഒന്നും ചെയ്യാത്ത പ്രിഥിരാജ് ചൗഹാന് അതിനെ മറികടക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി ആരോപിച്ചു. അധികാരത്തിലിരുന്നപ്പോള്‍ ചൗഹാന് എന്താണ് ചെയ്തതെന്ന് പരിശോധിക്കാന്‍ സന്യാസിമാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; 32.02 ശതമാനം കടന്ന് പോളിങ്
ജില്ലകളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു.
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കെ 32.02 ശതമാനം കടന്ന് പോളിങ്.
പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. തൃശൂര്‍-31.2%, മലപ്പുറം- 33.04%, വയനാട്- 31.35%, കാസര്‍കോട്-30.89%, പാലക്കാട്-32.17%, കോഴിക്കോട്-31.5%, കണ്ണൂര്‍-30.01% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
ജില്ലകളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.
പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ വോട്ടിങ് യന്ത്രം തകരാറിലായി രാവിലെ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീന് മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലും മെഷീന് പണിമുടക്കിയതോടെ അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന് മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.
മലപ്പുറം എ.ആര്. നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിങ് മെഷിന് തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയാണ് തുടങ്ങാനായത്. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന് തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന് തകരാറിലായി.
വോട്ടിങ് ആരംഭിച്ച് അല്പസമയത്തിനകം മെഷീന് തകരാറിലാവുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ മോക്ക് പോളിങ് അടക്കം വൈകി. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് രണ്ടിലും മെഷീന് തകരാറിലായി. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന് പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിങ് വൈകിയാണ് ആരംഭിച്ചത്.
Film
ദിലീപ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ഭ.ഭ.ബ’ ട്രെയ്ലര് പുറത്തിറങ്ങി
ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18ന് ആഗോള റിലീസായി എത്തും.
ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര് പുറത്തിറങ്ങി. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 18ന് ആഗോള റിലീസായി എത്തും. മാസ്, കോമഡി, ആക്ഷന്‍ എന്റര്ടൈന്മെന്റായി എത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും അഭിനയിക്കുന്നു.
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തകര്‍പ്പന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നത് ട്രെയ്ലറിലെ പ്രധാന ഹൈലൈറ്റാണ്. ‘വേള്‍ഡ് ഓഫ് മാഡ്നെസ’ എന്ന ടാഗ്ലൈനോടെയുളള ചിത്രം ‘ഭയം, ഭക്തി, ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായ ‘ഭ.ഭ.ബ’ എന്ന പേരിലാണ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.
പുതിയ ട്രെയ്ലറും ആവേശകരമായ പ്രതികരണം നേടി. സിദ്ധാര്‍ത്ഥ് ഭരതന്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്, ദേവന്, ബിജു പപ്പന്, നോബി, വിജയ് മേനോന്, റിയാസ് ഖാന്, സെന്തില്‍ കൃഷ്ണ, റെഡിന് കിംഗ്സിലി, ഷമീര്‍ ഖാന്, ശരണ്യ പൊന്‍വണ്ണന്‍, നൂറിന് ഷെരീഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ചു.
ഛായാഗ്രഹണം അര്‍മോ, സംഗീതം ഷാന്‍ റഹ്മാന്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂര്‍ എന്നിവരാണ്. ആക്ഷന്‍ രംഗങ്ങള്‍ കലൈ കിങ്സണ്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസും വിദേശ വിതരണം ഫാര്‍സ് ഫിലിംസും ഏറ്റെടുത്തിട്ടുണ്ട്. പ്രമോഷന്‍സ് സ്നേക്ക് പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പൂര്‍ണ്ണ ആഘോഷ എന്റര്‍ടൈനെറായി ട്രെയ്ലര് സൂചിപ്പിക്കുന്നു.
News
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
കൊല്ലം: ശബരിമല തീര്‍ത്ഥടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായിരുന്ന രണ്ട് പെണ്‍കുട്ടികളും മരിച്ചു.ശബരിമല ദര്‍ശനം കഴിഞ്ഞ് പുനലൂരില്‍ നിന്നും അഞ്ചലിലേക്ക് വരുകയായിരുന്ന ആന്ധ്രപ്രദേശിലെ അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസും അഞ്ചല്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
കരവാളൂര്‍ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതി ലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി(21), ഓട്ടോ ഡ്രൈവര്‍ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂര്‍ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും, ജ്യോതിലക്ഷ്മി ബാംഗ്ലൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയുമാണ്. അഞ്ചല്‍ പുനലൂര്‍ പാതയില്‍ മാവിളയിലായിരുന്നു അപകടം. രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
ജ്യാതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ബന്ധുക്കളാണ്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടില്‍ നിന്നും കരവാളൂരിലെ ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു. അക്ഷയ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശ്രുതിലക്ഷ്മിയെയും ജ്യോതി ലക്ഷ്മിയെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

