Connect with us

kerala

മാവോവാദി ഭീഷണി; കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷ

മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി.

Published

on

കണ്ണൂര്‍: സംസ്ഥാനത്ത് പോളിങ് ബൂത്തുകള്‍ക്ക് ‘മാവോവാദി ഭീഷണി’. മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി. കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷയും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇതില്‍ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ ഇടതു തീവ്രവാദബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയില്‍നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്സല്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് പട്ടികയില്‍ കണ്ണൂരിനെയും വയനാടിനെയും നിലനിര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. 2024 മാര്‍ച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍-വയനാട് അതിര്‍ത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സജീവമായിരുന്ന മാവോവാദികള്‍ അവസാനം കണ്ണൂര്‍, വയനാട് ജില്ലാ അതിര്‍ത്തിയാണ് താവളമാക്കിയിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദുബായിലെ കടല്‍ത്തീരത്ത് മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Published

on

ഉപ്പള (കാസര്‍കോട്) : ദുബായില്‍ ജോലി ചെയ്തുവരുന്ന പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫിഖ് (25)*നെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഷെഫിഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം എട്ട് മാസം മുന്‍പാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനായിരുന്നു ഷെഫിഖ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

kerala

പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്ത ബിജെപിക്കെതിരെ തെര.കമ്മീഷന് പരാതി

നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.

Published

on

പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.

സ്ഥാനാര്‍ഥിക്കും , ചീഫ് ഇലക്ഷന്‍ ഏജന്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിന്‍ കണ്‍വീനര്‍ ഹരിദാസ് മച്ചിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Continue Reading

kerala

രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

Published

on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍  20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.

മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന്‍ തകരാറിലായി.

 

 

Continue Reading

Trending