Connect with us

kerala

രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

Published

on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍  20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.

മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന്‍ തകരാറിലായി.

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി

കണ്ണൂര്‍ ജില്ലയില്‍ ഒമ്പതര മണി കഴിഞ്ഞതോടെ 15.68% പോളിങ് രേഖപ്പെടുത്തി.

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ ഒമ്പതര മണി കഴിഞ്ഞതോടെ 15.68% പോളിങ് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 167561 – 14.91% (ആകെ : 11,25,540), വോട്ട് ചെയ്ത പുരുഷന്മാര്‍: 159951- 16.58% (ആകെ : 9,66,454), വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്: 1, 11.11% (ആകെ : 09)

ബ്ലോക്ക് പഞ്ചായത്തുകള്‍: പയ്യന്നൂര്‍: 15.71%, കല്യാശ്ശേരി: 16.22%, തളിപ്പറമ്പ്: 16.12%, ഇരിക്കൂര്‍: 15.33%, കണ്ണൂര്‍: 15.59%, എടക്കാട്: 17.57 %, കുത്തുപറമ്പ്: 14.64%, പാനൂര്‍: 15.55% , ഇരിട്ടി: 15.25%, പേരാവൂര്‍: 15.64% എന്നിങ്ങനെയാണ് പോളിങ് ശതമാനം. മുനിസിപ്പാലിറ്റികള്‍: തളിപ്പറമ്പ്: 16.28%, കൂത്തുപറമ്പ്: 15.08%, പയ്യന്നൂര്‍: 15.95%, തലശ്ശേരി: 13.75%, ശ്രീകണ്ഠാപുരം: 16.73%, പാനൂര്‍: 11.35%, ഇരിട്ടി: 16.13%, ആന്തൂര്‍: 21.51% പോളിങ് രേഖപ്പെടുത്തി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 12.39% പോളിങ് നടന്നു.

അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ്

ര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending