X

ഇന്ധനവില വര്‍ധന: ജില്ലാ കേന്ദ്രങ്ങളില്‍ നാളെ കോണ്‍ഗ്രസ് ധര്‍ണ

റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനെതിരേയും എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും പൊതുയോഗങ്ങളും നടത്തുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

വിവിധ ജില്ലകളിലെ ധര്‍ണ്ണ  യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍(കാസര്‍കോട്), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍(കണ്ണൂര്‍), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ.ഷാനവാസ്(വയനാട്), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (കോഴിക്കോട്), എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്(മലപ്പുറം), കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍(പാലക്കാട്), കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ (തൃശ്ശൂര്‍), കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ (എറണാകുളം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍( ഇടുക്കി), എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി(കോട്ടയം), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍(ആലപ്പുഴ), രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ (പത്തനംതിട്ട), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് (കൊല്ലം) എന്നീ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

ഒന്നാംഘട്ട സമരങ്ങളുടെ ഭാഗമായി ഇതേ ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 8ന് കെ.പി.സി.സി രാജ്ഭവന്‍ ധര്‍ണ്ണ നടത്തിയിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

chandrika: