X

ഇന്ത്യയുടെ ക്ഷണം നിരസിച്ചത് നയതന്ത്രപരമായ മര്യാദകേട്: ട്രംപിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ചടങ്ങിലേക്കുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് നയതന്ത്രപരമായി മര്യാദകേടാണെന്നും രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും സമയക്കുറവും ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയാവാന്‍ സാധിക്കാത്തതെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ വിദേശനയങ്ങള്‍ക്കെതിരെയും ആനന്ദ് ശര്‍മ്മ ആഞ്ഞടിച്ചു. ‘മോദി സര്‍ക്കാറിന്റെ വിദേശ നയങ്ങള്‍ ഗൗരവമില്ലാത്തതും തുടര്‍ച്ചയില്ലാത്തതുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ക്ഷണം ഇന്നുവരെ ഒരു രാഷ്ട്രത്തലവും നിരസിച്ചിട്ടില്ല. ഇതൊരു നയതന്ത്രപരമായ മര്യാദകേടാണ്. സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത്തരം ക്ഷണങ്ങള്‍ നല്‍കാന്‍ പാടുള്ളൂ. ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇതൊരു ഒഴിവാക്കാന്‍ പറ്റുന്ന നാണക്കേടായിരുന്നു’; ആനന്ദ് ശര്‍മ്മ പറഞ്ഞു.

chandrika: