കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും തമ്മില്‍ രാഷ്ട്രീയ അകല്‍ച്ച കുറയുന്നു. ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇതു വ്യക്തമാണ്. താനും ഉമ്മന്‍ചാണ്ടിയും താനും വള്ളംകളി വിദഗ്ദരാണെന്നായിരുന്ന കെ.എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കില്‍ ഒരുമിച്ചു തുഴയാമല്ലോ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി തിരിച്ചു ചോദിച്ചത്. ഈ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

മീനച്ചിലാറിന്റെ അക്കരയിക്കരെ നീന്തിയ കഥയും കെ എം മാണി ഉമ്മന്‍ചാണ്ടിയുമായി പങ്കുവെച്ചു. എന്നാല്‍ നമുക്ക് ഇനിയും ഒരുമിച്ച് തുഴയാമെന്നായി ഉമ്മന്‍ചാണ്ടി. എന്നാല്‍ കെ. എം മാണി ചിരിച്ചതേയുള്ളൂ. രാഷ്ട്രീയ അകല്‍ച്ച കുറഞ്ഞോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നമ്മള്‍ ഒരുമിച്ച് തുഴയുന്നതിനെ പറ്റി പറഞ്ഞത് നിങ്ങളും കേട്ടില്ലേ എന്നായിരുന്നു ഉമ്മന്‍ചാണ്ടി ചോദിച്ചത്. മദ്യവിരുദ്ധ വിശാല സംഖ്യത്തന്റെ പരിപാടിയിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെത്തിയത്.