ജനുവരി 16 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിയതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. അഞ്ച് സര്‍വകലാശാലകളിലേക്ക് ജനുവാരി 17ന് നടത്താന്‍ തീരുമാനിച്ചിരുന്ന യു.ഡി.എഫ് മാര്‍ച്ചും മാറ്റിയതായി അറിയിച്ചു. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് മാത്രമേ മറ്റുള്ള പരിപാടികള്‍ നടത്താവൂ എന്നും സുധാകരന്‍ പറഞ്ഞു.