X

‘അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം ഇല്ലാതാക്കും’; പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ഗാന്ധികൂടിയുള്ള വേദിയിലാണ് അവരുടെ പ്രഖ്യാപനമുണ്ടായത്.

മുത്തലാഖ് ബില്‍ മുസ്ലിം വനിതകളുടെ ശാക്തീകരണത്തിനല്ലെന്നും മുസ്ലിം പുരുഷന്‍മാരെ ശിക്ഷിക്കാനാണെന്നും സുഷ്മിത പറഞ്ഞു. 2019-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തും. മുത്തലാഖ് നിയമത്തില്‍ മാറ്റം വരുത്തും. മുസ്ലിം പുരുഷന്‍മാരെ ദ്രോഹിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള മോദി സര്‍ക്കാരിന്റെ മോദി സര്‍ക്കാരിന്റെ മറ്റൊരു ആയുധം മാത്രമാണ് മാത്രമാണ് മുത്തലാഖ് നിയമമെന്നും അവര്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. കോണ്‍ഗ്രസ്സിന്റെ പ്രീണനരാഷ്ട്രീയമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബി.ജെ.പി വക്താവ് സാംപിത് പാത്ര പറഞ്ഞു. മുത്തലാഖ് ചൊല്ലല്‍ ക്രിമിനല്‍ കുറ്റമാക്കിയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

chandrika: