X
    Categories: CultureMoreViews

ഇറാഖില്‍ തടവിലായവര്‍ കൊല്ലപ്പെട്ട വിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചു

ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിടുന്നത് സര്‍ക്കാര്‍ മനപ്പൂര്‍വം വെകിച്ചുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. ശശി തരൂര്‍ ആണ് ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്തിനാണ് മരണവിവരം പുറത്തുവിടുന്നത് വൈകിപ്പിച്ച് അവരുടെ കുടുംബങ്ങള്‍ ഇല്ലാത്ത പ്രതീക്ഷ നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. എങ്ങനെയാണ് തടവുകാര്‍ കൊല്ലപ്പെട്ടതെന്ന് രാജ്യത്തോട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം മറച്ചുവെക്കുകയായിരുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ആരോപിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും ബന്ധുക്കള്‍ക്ക് ജോലിയും നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 പേരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് രാജ്യസഭയില്‍ വ്യക്തമാക്കിയത്. മൊസൂളില്‍ നിര്‍മാണജോലിക്ക് പോയവരാണ് കൊല്ലപ്പെട്ടത്. 2014 ജൂണിലാണ് ഇവരെ കാണാതായത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: