X
    Categories: CultureNewsViews

കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശരത് ലാല്‍ എന്ന ജോഷിക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചത്.

രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: