X
    Categories: CultureNewsViews

ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് മരിച്ചു

തൃശൂര്‍: ചാവക്കാട് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഷാദ് ആണ് മരിച്ചത്.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ വെട്ടേറ്റത്. വിജേഷ്, സുരേഷ്, നിഷാദ് എന്നിവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില കൂടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബൈക്കുകളില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: