X

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു; കേരളത്തില്‍ നിന്ന് മൂന്നുപേര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെട്ടത്. ഇവര്‍ നേരത്തെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പെട്ടവരാണ്.

കേരളത്തിന്റെ ചുമതലകളില്‍ നിന്ന് മുകുള്‍ വാസ്‌നികിനെ മാറ്റി. പകരം താരീഖ് അന്‍വറിന് ചുമതല നല്‍കി. ലക്ഷദ്വീപിന്റെയും ചുമതല താരീഖ് അന്‍വറിനാണ്. മുകുൾ വാസ്നികിനെ മധ്യപ്രദേശിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

അതേസമയം ഗുലാം നബി ആസാദിനെ ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആന്ധ്രാപ്രദേശിൻ്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും.

നേതൃത്വത്തെ പിന്തുണക്കുന്ന കൂടുതല്‍ പേരാണ് സമിതിയില്‍ ഉള്‍പെട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞ പ്രവ‍ർത്തക സമിതി യോ​ഗത്തിലെ തീരുമാന പ്രകാരം കോൺ​ഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറം​ഗസമിതിയും രൂപീകരിച്ചു. ആൻ്റണി, വേണു​ഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സു‍ർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപിൽ സിബൽ, ശശി തരൂ‍ർ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവർത്തക സമിതിയിലേക്ക് പരി​ഗണിച്ചില്ല എന്നതും ശ്രദ്ധേയമായി.

web desk 1: