കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. ഓഫീസിനു മുന്നിലെ കൊടിമരം തകര്‍ത്തിട്ടുമുണ്ട്. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചു കട്ടപ്പനയില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. തൊടുപുഴയിലും കോണ്‍ഗ്രസ് ഓഫിസിന് നേരെ കല്ലേറ് ഉണ്ടായി.