X

രണ്ടാഴ്ചയ്ക്കകം കേരളത്തില്‍ കോവിഡ് വീണ്ടും രൂക്ഷമാകും; മുന്നറിയിപ്പ്

തിരുവനന്തപുരം: ജനുവരി 15ഓടെ കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. ജനുവരി പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യതകല്‍പിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 വരെ ആയേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമൊക്കെ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്.

കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ആര്‍ടിപിസിആര്‍ പരിശോധന കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റുകള്‍ക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്നാണു വകുപ്പിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇത്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി സാന്ദ്രതാ പഠനം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.

നിലവില്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോള്‍ കേരളത്തിലെ മരണനിരക്ക്.

 

web desk 3: