X

ഇന്ത്യയുടെ 45 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്ന കോവിഡ് ടെസ്റ്റ്; യുഎഇയിലും ഉടന്‍ ലഭ്യമാകും

അബുദാബി: കുറഞ്ഞ നിരക്കില്‍ 45 മിനിറ്റിനുള്ളില്‍ ഫലം നല്‍കുന്ന കോവിഡ് ടെസ്റ്റ് നടത്താനുള്ള പദ്ധതി ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു. യുഎഇ- ഇന്ത്യ ഹെല്‍ത്ത് ഫോറത്തില്‍ ടാറ്റ മെഡിക്കല്‍ ആന്റ് ഡയഗ്‌നോസ്റ്റിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഗിരീഷ് കൃഷ്ണമൂര്‍ത്തിയാണ് പ്രഖ്യാപനം നടത്തിയത്.

ഈ പരീക്ഷണം ക്രിസ്പര്‍ എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ‘ഫെലൂഡ’ എന്നറിയപ്പെടുന്ന ഈ കിറ്റ് ഒരു മണിക്കൂറിനുള്ളില്‍ ഫലം നല്‍കുമെന്നും 25 ദിര്‍ഹ (500 രൂപ )മാണ് ചെലവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ടെസ്റ്റ് കോവിഡ് പരിശോധന വളരെ എളുപ്പമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഇന്ത്യയിലാണ് കുടുതല്‍ ടെസ്റ്റ് കിറ്റുകള്‍ നല്‍കുക. രണ്ട് മാസത്തിന് ശേഷം ലോകത്തെ എല്ലായിടത്തും എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഎഇയില്‍ ടെസ്റ്റ് കിറ്റ് പെട്ടെന്ന് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

web desk 3: