X
    Categories: gulfNews

വാക്‌സിന്‍ വളണ്ടിയറായി യുഎഇ ആരോഗ്യമന്ത്രി; കുത്തിവയ്പ്പ് സ്വീകരിച്ചു

അബുദാബി- കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി രോഗപ്രതിരോധ വകുപ്പു മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന ചരിത്രപരമായ തീരുമാനത്തിന് പിന്നാലെയാണ് മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.

യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായ ഫലമാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് കുത്തിവയ്പ്പ് എടുത്ത ശേഷം മന്ത്രി പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. കോവിഡ് മഹാമാരി മൂലമുള്ള മരണം കുറയ്ക്കാന്‍ വാക്‌സിന് ആകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് മരുന്നു കമ്പനി സിനോഫാമും അബുദാബി ആരോഗ്യവകുപ്പും അബുദാബി ജി42 ഹെല്‍ത്ത് കെയറും സംയുക്തമായാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്. 125 രാഷ്ട്രങ്ങളില്‍ നിന്നുള്ള 31,000 വളണ്ടിയര്‍മാരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. യുഎഇക്ക് പുറമേ, ബഹ്‌റൈനിലും സൗദിയിലും ഇതേ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

Test User: