Connect with us

gulf

വാക്‌സിന്‍ വളണ്ടിയറായി യുഎഇ ആരോഗ്യമന്ത്രി; കുത്തിവയ്പ്പ് സ്വീകരിച്ചു

യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായ ഫലമാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് കുത്തിവയ്പ്പ് എടുത്ത ശേഷം മന്ത്രി പറഞ്ഞു.

Published

on

അബുദാബി- കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി രോഗപ്രതിരോധ വകുപ്പു മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന ചരിത്രപരമായ തീരുമാനത്തിന് പിന്നാലെയാണ് മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.

യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായ ഫലമാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് കുത്തിവയ്പ്പ് എടുത്ത ശേഷം മന്ത്രി പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. കോവിഡ് മഹാമാരി മൂലമുള്ള മരണം കുറയ്ക്കാന്‍ വാക്‌സിന് ആകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് മരുന്നു കമ്പനി സിനോഫാമും അബുദാബി ആരോഗ്യവകുപ്പും അബുദാബി ജി42 ഹെല്‍ത്ത് കെയറും സംയുക്തമായാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്. 125 രാഷ്ട്രങ്ങളില്‍ നിന്നുള്ള 31,000 വളണ്ടിയര്‍മാരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. യുഎഇക്ക് പുറമേ, ബഹ്‌റൈനിലും സൗദിയിലും ഇതേ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ദാവൂദ് ഹാജിയുടെ മയ്യിത്ത് കബറടക്കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

Published

on

വാടാനപ്പള്ളി: കഴിഞ്ഞദിവസം മരണപ്പെട്ട പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗവും കെഎംസിസി നേതാവുമായ വാടാനപ്പള്ളി മുക്രിയകത്ത് എംഎം ദാവൂദ് ഹാജിയുടെ മയ്യിത്ത് വാടാനപ്പള്ളി തെക്കെ ജുമുഅത്ത് പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

ആറുപതിറ്റാണ്ടോളം അബുദാബിയില്‍ പ്രവാസ ജീവിതം നയിച്ച ദാവൂദ്ഹാജി മത-സാമുഹിക- സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. അരനൂറ്റാണ്ടിലേറെ അദ്ദേഹം അബുദാബി രാജകുടുംബത്തിലെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനായി സേവനം ചെയ്ത ദാവൂദ്ഹാജി സാധാരണക്കാരന്റെ പ്രയാസങ്ങളില്‍ എന്നും കൂടെനില്‍ക്കുകയും പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ മാലിക്ക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

അബുദാബിയില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന പ്രാര്‍ത്ഥനക്ക് കെഎംസിസി നേതാവും പണ്ഡിതനുമായ യു അബ്ദുല്ല ഫാറൂഖി നേതൃത്വം നല്‍കി. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Continue Reading

FOREIGN

ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടം: സാദിഖലി തങ്ങള്‍

യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

Published

on

അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ സ്ഥാപക നേതാവുമായിരുന്ന എംഎം ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.

സേവനരംഗത്ത് ദാവൂദ് ഹാജിയുടെ സാന്നിധ്യവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും പ്രവാസിസമൂഹത്തിന് ഒട്ടേറെ സഹായകമായിരുന്നുവെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദാവൂദ് ഹാജിയുമായുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രവര്‍ത്തനരംഗത്ത് അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയും ആത്മീയരംഗത്തെ ചെതന്യവും മഹത്തരമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എംഎം ദാവൂദ് ഹാജി പ്രവാസ ലോകത്തെ നിസ്വാര്‍ത്ഥതയുടെ മുഖമായിരുന്നുവെന്ന് എംപി അബ്ദുസ്സമദ് സമദാനി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചരിത്രത്തിലൂടെ നടന്നുനീങ്ങിയ ദാവൂദ് ഹാജിയുടെ വിയോഗത്തിലുടെ മതസാമൂഹിക രംഗത്തെ ഒരു കാരണവരെയാണ് നഷ്ടമായതെന്ന് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് സിഎച്ച് റഷീദ്, സെക്രട്ടറി സാദിഖലി നാട്ടിക, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, യു.അബ്ദുല്ല ഫാറൂഖി, എംപിഎം റഷീദ്, വിപികെ അബ്ദുല്ല, എഞ്ചിനീയര്‍ അബ്ദുല്‍റഹ്‌മാന്‍, തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പിഎം അമീര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് സനൗഫല്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അന്‍വര്‍ കയ്പമംഗലം, ജനറല്‍ സെക്രട്ടറി ജലാല്‍, ട്രഷറര്‍ ഹൈദരലി പുന്നയൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

gulf

റഹീമിനായുള്ള ദയാധനം നാളെ ഇന്ത്യൻ എംബസിക്കു കൈമാറും

മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും

Published

on

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിന്റെ ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും.

റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേക്കു നൽകും. സമ്മതപത്രം സ്വീകരിച്ച് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി പറഞ്ഞു.

അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് അബ്ദുൽറഹീമിന്റെ ശിക്ഷയിലേക്കു നയിച്ചതെന്നു മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.

Continue Reading

Trending