X

ഇന്ത്യയില്‍ കോവിഡ് എന്ന് അവസാനിക്കും? വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത അവസാനിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കി. വൈറസിന്റെ രാജ്യത്തിനകത്തെ വ്യാപനം കുറഞ്ഞു വരുന്നുവെന്ന് സമിതി പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇതിനായി നാം ഇപ്പോള്‍ പാലിച്ചു കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാവണമെന്നും എങ്കില്‍ മാത്രമേ വരുന്ന ഫെബ്രുവരിയോടെ കോവിഡ് നിയന്ത്രിക്കാനാകു എന്നും സമിതി പറയുന്നു. ഫെബ്രുവരിയോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1.06 കോടിയാവുമെന്നാണ് വിദഗ്ധ സമിതിയുടെ കണക്കുകള്‍. ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവ കാലവും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

web desk 1: