കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 3372 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ് എം. അറിയിച്ചു.

വിദേശത്തുനിന്ന് എത്തിയവരില്‍ ഒരാളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 18 പേരും പോസിറ്റീവായി. 97 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 3256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍) 22.26 ശതമാനമാണ്. 1298 പേര്‍ രോഗമുക്തി നേടി. 15653 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.