കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 633 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 798 പേര്‍ കൂടി രോഗമുക്തി നേടി.

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,578 ആയി. 75,320 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 525 ആയി. നിലവില്‍ 7,733 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,317 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.