X
    Categories: gulfNews

വാക്സിനെടുത്തവരിലും കോവിഡ് പടരുന്നു; ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ വൈകരുതെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

അശ്റഫ് തൂണേരി

ദോഹ: കോവിഡ് വാക്സിനെടുത്തവര്‍ക്കിടയിലുള്ള രോഗ ബാധയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍.

ജനങ്ങളില്‍ വലിയൊരു വിഭാഗം വാക്സിനെടുത്തത് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. മരണവും പുതിയ കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞത് അതു മൂലമാണ്. കോവിഡില്‍ നിന്നുള്ള സുരക്ഷ തുടരാനും സാധാരണ ജീവിതം ആസ്വദിക്കാനും ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുമ്പോള്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുവെന്ന് ഖത്തര്‍ ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി സഹ അധ്യക്ഷന്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു. ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം തുടരുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് ആവശ്യമാണെന്ന് റുമൈഹി ചൂണ്ടിക്കാട്ടി.

web desk 1: