റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,214 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,74,191 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,55,618 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,677 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,896 ആയി ഉയര്‍ന്നു. ഇതില്‍ 1,516 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.