ജിദ്ദ: സഊദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 783 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 417 പേര്‍ രോഗമുക്തരായി. എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,719 ആയി.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,952 ആയി. ഇവരില്‍ 3,81,189 പേര്‍ക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയിലുള്ളവരുടെ എണ്ണം 7,044 ആണ്. ഇവരില്‍ 852 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.