റിയാദ്: സഊദി അറേബ്യയില്‍ ശനിയാഴ്ച പുതുതായി 166 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 239 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനായി ഉയര്‍ന്നു. രോഗം ബാധിച്ചവരില്‍ ഇനി വളരെ കുറച്ചുപേര്‍ മാത്രമേ രാജ്യത്ത് ചികിത്സയിലുള്ളൂ. 3366 പേര്‍ മാത്രമാണ് ഇനി രാജ്യത്ത് ഇനി കോവിഡ് സുഖപ്പെടാനായി ബാക്കിയുള്ളത്.

ഇതുവരെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 350347 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 359749 ആയി. രാജ്യത്ത് ആകെ മരണസംഖ്യ 6036 ആയി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 60, മക്ക 34, മദീന 23, കിഴക്കന്‍ പ്രവിശ്യ 22, അസീര്‍ 7 ഖസീം 6, തബൂക്ക് 4, അല്‍ജൗഫ് 3, വടക്കന്‍ അതിര്‍ത്തി മേഖല 3, നജ്‌റാന്‍ 2, ജീസാന്‍ 1, ഹാഇല്‍ 1.