റിയാദ്: സഊദിയില്‍ ഇന്ന് 421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വകുപ്പു മന്ത്രാലയം അറിയിച്ചു. 561 പേര്‍ രോഗമുക്തി നേടി. അതേ സമയം 24 മണിക്കൂറിനിടെ 25 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 338,132 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 323,769 ആയി. രാജ്യത്താകെ കോവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ 4972 ആയി.

സഊദിയില്‍ നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത് 9,391 പേരാണ്. 879 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.