അബുദാബി: യുഎഇയില്‍ ഇന്ന് 2,167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ചികിത്സയിലായിരുന്ന 2,137 പേര്‍ സുഖം പ്രാപിച്ചു. മൂന്ന് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,957 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,63,215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 5,43,023 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,664 പേര്‍ മരണപ്പെടുകയും ചെയ്തു.