X
    Categories: gulfNews

യുഎഇയില്‍ ഇന്ന് 1,874 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,874 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,842 പേര്‍ സുഖം പ്രാപിച്ചു. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,31,928 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,83,071 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,62,576 പേര്‍ രോഗമുക്തരാവുകയും 1,699 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,796 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

 

web desk 1: