ദുബായ്: യുഎഇയില്‍ ഇന്ന് 842 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 821 പേര്‍ രോഗമുക്തി നേടി. ഒരു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

. 24 മണിക്കൂറിനിടെ 94000 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ മൊത്തം പരിശോധനകളുടെ എണ്ണം 8.3 ദശലക്ഷമായി ഉയര്‍ന്നു.

81782 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 71456 പേര്‍ രോഗമുക്തരായി. 402 ആണ് മരണം. 9924 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.