X

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 5335 പേർക്ക് രോഗം

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ഇപ്പോൾ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 25,587 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമാണ്.കോയമ്പത്തൂരിൽ ബുധനാഴ്ച, 55 കാരിയായ സ്ത്രീ മരിച്ചത് കോവിഡ് മൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
.

webdesk15: