Connect with us

kerala

‘ഈ ദിവസം ഓര്‍ത്തുവെക്കും, ഉറപ്പ്’; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയുടെ സ്റ്റാറ്റസ്

അതേസമയം, പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു

Published

on

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ചത് ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കം. തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ 149,150 നമ്പര്‍ പോളിങ് ബൂത്തുകളില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ആളുകളെ വാഹനത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചായിരുന്നു പ്രശ്‌നം. ഇത് ചെറിയരീതിയിലുള്ള സംഘര്‍ഷത്തിനും വഴിവെച്ചു. വാഹനത്തില്‍ ആളെ കൊണ്ടുവരരുതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം, പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു. ‘രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്‌നം പോലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്’ നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.

രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സി.പി.എം. പ്രവര്‍ത്തകന്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം; ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റില്‍

Published

on

പ്ലസ്ടു പരീക്ഷഫലം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊല്ലം പേരുവേഴി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്.

വി കാന്‍ മീഡിയ െഎന്ന പേരില്‍ ഇയാള്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വാര്‍ത്തകളാണ്ഇതില്‍ പ്രധാനമായും നല്കുന്നത്. പ്ലസ്ടു ഫലം വന്നതിന് പിന്നാലെ റിസള്‍ട്ടില്‍ ചില അപാകതയുള്ളതിനാല്‍ ഫലം പിന്‍വലിച്ചു എന്ന രീതിയില്‍ പ്രചാരണം നടത്തുകയായിരുന്നു.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

kerala

ഇന്ത്യന്‍ റിസേര്‍വ് ബറ്റലിയന്‍ സ്‌പെഷ്യല്‍ കമന്റോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

on

ആന്റി മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കമന്റോ തിരുവനന്തപുരം സ്വദേശി റാസി (33) പുഴയില്‍ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ സഹപ്രവര്‍ത്തകരോടൊപ്പം നിലമ്പൂര്‍ എം. എസ്. പി. ക്യാമ്പിന് താഴെ ചാലിയാര്‍പ്പുഴയില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു.

തിരുവനന്തപുരം പാങ്ങോട് എസ്.എന്‍.വില്ലയില്‍ ഷാജിയുടെ മകനാണ് മരിച്ച ജെ.റാസി. സ്ഥിരമായി പുഴയില്‍ നീന്താറുള്ള പോലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയില്‍ ചാലിയാര്‍ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍.

Continue Reading

Trending