തൃശൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയ കൊലയുടെ കണ്ണീരടങ്ങും മുന്നേ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘട്ടനം. തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളേറ്റ പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു കൊണ്ടുപോയി.
ആക്രമണത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, വിഷ്ണുവിന്റെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബുദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാവറട്ടിയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങള്‍.
Be the first to write a comment.