Connect with us

kerala

സിപിഎമ്മില്‍ നേരിടുന്നത് കടുത്ത അവഗണന; ബിബിന്‍ സി ബാബുവിന്റെ മാതാവ്

15 വര്‍ഷം സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി.

Published

on

പാര്‍ട്ടി പ്രവര്‍ത്തന നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി. സിപിഎമ്മില്‍ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും പ്രസന്ന കുമാരി വ്യക്തമാക്കി. മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി.

താന്‍പോരിമയാണ് പാര്‍ട്ടി നേതാക്കളുടെ മനോഭാവം. നേതാക്കള്‍ക്കുള്ളത് സ്വന്തം താത്പര്യം മാത്രമാണ്. മൂന്നുവര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു. പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയത് ബിപിന്‍ ബിജെപിയില്‍ പോയതിന്റെ പ്രതികാരത്തിലാണ്. താന്‍ പരാതിക്കാരിക്കൊപ്പം താമസിച്ചിട്ടുപോലുമില്ലെന്നും പ്രസന്നകുമാരി വ്യക്തമാക്കി.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന്റെ മാതാവാണ് പ്രസന്നകുമാരി. സ്ത്രീധന പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രസന്നകുമാരിയുടെ പരാമര്‍ശം.

ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിന്‍ സി ബാബു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ബിപിനെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.

ഇതിലാണ് ബിപിന്‍ സി ബാബു മുന്‍കൂര്‍ ജാമ്യം തേടിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ഭാര്യ നല്‍കിയ പരാതി വാസ്തവ വിരുദ്ധമാണ്. പാര്‍ട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹര്‍ജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.

kerala

വിദ്യാര്‍ത്ഥികളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ അറസ്റ്റില്‍

കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

വിദ്യാര്‍ത്ഥികളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ പിടിയില്‍. ഒളിവില്‍ ആയിരുന്ന മുഹമ്മദ് ഷഹീന്‍ ഷാ(26)യെ കുടകില്‍ നിന്നാണ് പിടികൂടിയത്. തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസ് ആണ് ഷഹീന്‍ ഷായെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. മണവാളന്‍ മീഡിയ എന്നാണ് ഷഹീന്‍ ഷായുടെ യൂട്യൂബ് ചാനലിന്റെ പേര്. ചാനലിന് ഏകദേശം 15 ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്.

കേരളവര്‍മ്മ കോളേജ് റോഡില്‍ വെച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ പ്രതി ശ്രമിക്കുകയായിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; മലയാള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Published

on

മലയാള സര്‍വകലാശാല കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം മലയാള സര്‍വകലാശാലയിലെ വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ കോളേജ് യൂണിയന്‍ നല്‍കിയ പരാതിയില്‍ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കുകയായികരുന്നു.

ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാക്കാനും മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുമായി സര്‍വകലാശാലയിലെ എല്ലാ ഹോസ്റ്റലുകളും ഇന്ന് ഉച്ചയ്ക്ക് (20.01.2025) 3 മണി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനമായി. ഇതേതുടര്‍ന്ന് ഒരു അറിയിപ്പ് വരെ ബിരുദ/ ബിരുദാനന്തരബിരുദ/ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍വകലാശാല സര്‍ക്കുലറിലൂടെ അറിയിച്ചു.

Continue Reading

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

Trending