എളേറ്റില്‍: സിപിഎം പാര്‍ട്ടി മെമ്പറും വാവാട് ഏരിയ മഹിളാ വിഭാഗം പ്രസിഡന്റും കൊടുവള്ളി മുന്‍സിപ്പല്‍ മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണും നിലവില്‍ വൈസ് ചെയര്‍മാനുമായ ഗീതാകുമാരി, ഭര്‍ത്താവ് ബാലകൃഷ്ണന്‍, കെ.സി കുട്ടിമാളു എന്നിവര്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍ ഹാരാര്‍പ്പണം നടത്തി.

മുന്‍സിപ്പല്‍ ലീഗ് നേതാക്കളായ വി.കെ അബ്ദുഹാജി, എ.പി മജീദ് മാസ്റ്റര്‍, കെ.കെ.എ ഖാദര്‍, വി.സി അബൂബക്കര്‍ മാസ്റ്റര്‍, വി. അബ്ദു, നൂര്‍ജഹാന്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രിത, കെ.മോയിന്‍ കുട്ടി, കെ.പി.എം അലി, മുജീബ്, വി.കെ ഉസ്സന്‍കുട്ടി ഹാജി, കെ.പി അബ്ദുല്‍ മജീദ്, എം.പി ഷരീഫ് മാസ്റ്റര്‍, ജംഷിദ് സി.കെ, വനിതാ ലീഗ് ഭാരവാഹികളായ സൈഫുന്നിസ, റൈഹാനത്ത്, നദീറ സംസാരിച്ചു. പരിപാടിക്ക് ഖാലിദ് കൊളാട്ടപ്പോയില്‍ സ്വാഗതവും ജമാല്‍ വി.കെ നന്ദിയും പറഞ്ഞു.