സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എം.പിയുമായ ഖഗേന്‍ ദാസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ 3.30ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.
ത്രിപുരയില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇടതു മുന്നണിയുടെ മുന്‍ കണ്‍വീനറും മുന്‍ സംസ്ഥാന മന്ത്രിയുമായിരുന്നു ഖഗേന്‍ ദാസ്. ലോക്‌സഭയിലും രാജ്യസഭയിലും അംഗമായ അദ്ദേഹം രണ്ടു തവണ ത്രിപുര നിയമസഭാംഗമായിരുന്നു.
സംസ്‌കാരം ത്രിപുരയില്‍ നടക്കും.