Connect with us

kerala

‘ഓഫീസില്‍ കയറി വെട്ടും’; പത്തനംതിട്ടയില്‍ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്

Published

on

കെട്ടിട നികുതി അടക്കാന്‍ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം പുറത്തുവന്നു.

നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നാരങ്ങാനം വില്ലേജ് ഓഫീസര്‍ ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോണില്‍ വിളിച്ചത്. 2022 ലെ നികുതി കുടിശ്ശികയാണെന്നും അത് അടക്കണമെന്നും അറിയിച്ചു .സംസാരത്തിനിടയിലാണ് വില്ലേജ് ഓഫിസറെ ഓഫീസില്‍ കയറി വെട്ടുമെന്ന് സഞ്ജു ഭീഷണിപ്പെടുത്തിയത്. വില്ലേജ് ഓഫീസര്‍ പ്രകോപനപരമായും മോശമായും സംസാരിച്ചു എന്നാണ് വിഷയത്തില്‍ സഞ്ജുവിന്റെ വിശദീകരണം.

kerala

ഭാസുരാംഗനെ കൈവിടാതെ സിപിഎം; വീണ്ടും സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക്?

Published

on

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന എന്‍ ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന്‍ സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര്‍ ചീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.

ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന്‍ സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.

 

Continue Reading

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്

Published

on

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്ത് നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സ് ആയി പങ്കുവച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരിച്ചത്.

ഇതിനുമുമ്പ്, ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലാണ് റീല്‍സ് ചിത്രീകരിച്ചത്.

Continue Reading

Trending