Connect with us

kerala

സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ല; ദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി

ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.

Published

on

ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ രാജക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള ആളല്ല രാജ എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം

ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

Published

on

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂര്‍ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. സംഭവത്തില്‍ കൂടല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.

Continue Reading

kerala

കോഴിക്കോട് 21കാരനെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേര്‍ പിടിയില്‍

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്.

Published

on

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടില്‍ നിന്നാണ് ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയത്. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.

സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അനൂസ് റോഷന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ഈ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ തട്ടിക്കൊണ്ട് പോകാന്‍ എത്തുന്നതിനു മുമ്പും പ്രതികളുമായി ബന്ധപ്പെട്ടവര്‍ പരപാറയിലെ വീട്ടില്‍ എത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ഇവര്‍ ഇവിടെ എത്തിയ ഇഇഠഢ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

Continue Reading

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending