സിപിഎം ചാനലായ കൈരളി ന്യൂസില്‍ തനിക്കെതിരെ വന്ന വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

പി.കെ. ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കികൊണ്ട് കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതതായി പരാതിയെന്ന കൈരളി ന്യൂസ് വാര്‍ത്തക്കെതിരെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത് സിപിഎമ്മിന്റെ നാടകമാണെന്ന് ഫിറോസ് തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അള്ളാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതിന് ശേഷം
തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍.എസ്.എസ്സുകാരന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ടതിന് ശേഷം
ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മേമുണ്ടയിലെ മദ്രസയില്‍ കൊണ്ടിട്ടതിന് ശേഷം
സി.പി.എമ്മിന്റെ അടുത്ത നാടകം.
‘പി.കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതു’.
ഉളുപ്പുണ്ടോ സി.പി.എമ്മേ,’ എന്നാണ് പികെ ഫിറോസിന്റെ പ്രതികരണം.