നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തിലെ ജാതിയേരി ഒമ്പതാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് കുറുവയിലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിന് കുടിവെള്ളം മുടക്കിയെന്ന് പരാതി. മുസ് ലിം ലീഗ് വാര്‍ഡ് ഭാരവാഹികൂടിയായ പാറോള്ളതില്‍ കുഞ്ഞാലിയുടെ വീട്ടില്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന പമ്പ് സെറ്റാണ് നശിപ്പിച്ചത്.

ഈ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ വിമതവിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങിയതിന്റെ പേരിലാണ് തന്നോട് പ്രതികാരം തീര്‍ക്കുന്നതെന്ന് കുഞ്ഞാലി പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വലിയ അക്രമമാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടന്നത്. നാദാപുരം, വടകര, കണ്ണൂര്‍ ഭാഗങ്ങളില്‍ സിപിഎം വലിയ അക്രമത്തിന് കോപ്പ് കൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്.