kerala

ക്രെയിനിന്റെ ബെല്‍റ്റ് പൊട്ടി അപകടം: കണ്ണൂരില്‍ ഖലാസി ജീവനക്കാരന്‍ മരിച്ചു

By Chandrika Web

September 14, 2022

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ ക്രെയിനിന്റെ ബെല്‍റ്റ് പൊട്ടിയുണ്ടായ അപകടത്തില്‍ ഖലാസി ജീവനക്കാരന്‍ മരിച്ചു. ഖലാസി കുപ്പം ജീവനക്കാരനായ തളിപ്പറമ്പ് കുപ്പം വൈരാം കോട്ടത്തെ ഫാത്തിമ മന്‍സിലില്‍ ടി.കെ.ഫൈസല്‍(36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുംവയലിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സാധനങ്ങള്‍ ഇറക്കവെയായിരുന്നു അപകടം.

കണ്ടെയ്‌നറില്‍ നിന്നും രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് പ്ലൈവുഡ് ഇറക്കവെ ക്രെയിനിന്റെ ബെല്‍ട്ട് പൊട്ടി മെഷീന്‍ ഫൈസലിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുപ്പം വൈരാം കോട്ടം ഫാത്തിമ മന്‍സിലില്‍ പരേതനായ എം.കെ.അബ്ദുല്‍ കരീം ഫാത്തിമ ദമ്പതികളുടെ മകനാണ് ഫൈസല്‍. അവിവാഹിതനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വാഹനം പാഞ്ഞുകയറി ഫൈസലിന്റെ സഹോദരി കുഞ്ഞാമിന മരിച്ചിരുന്നു. മറ്റു സഹോദരങ്ങള്‍: ശിഹാബ്, ഷൗക്കത്ത്, മന്‍സൂര്‍, റഹിം, മുഹമ്മദലി, മിസ്രിയ, ഷബീന, നസീറ, ജംഷീറ