X

ക്രിക്കറ്റ് ലോകക്കപ്പ് വേദി; കാര്യവട്ടം പരിഗണനയില്‍

തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം ഏകദിന ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായേക്കും. ബി.സി.സി.ഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബും ഉള്‍പ്പെട്ടു. മത്സരത്തിന് തയ്യാറെന്ന് കെ.സി.എ നേരത്തെ അറിയിച്ചിരുന്നു.

നാഗ്പൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ലക്‌നൗ, കൊല്‍ക്കത്ത, ബാംഗ്ലൂരു, രാജ്‌കോട്ട്, ധര്‍മശാല തുടങ്ങി ഉള്‍പ്പെടെ 13 സ്റ്റേഡിയങ്ങളുടെ പട്ടികയാണ് നല്‍കിയത്. വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ്.

webdesk13: