മലപ്പുറം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ കൊലപ്പെടുത്തി. വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവിനെയാണ് മകന്‍ ആബിദ് കൊലപ്പെടുത്തിയത്. ആബിദിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി ഹംസുവും കുടുംബവും തമ്മില്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമായിരുന്നു കാരണം.

രാവിലെ പതിനൊന്നുമണിയോടെ ഹംസുവിന്റെ ഭാര്യയും മകന്‍ ആബിദും ബദര്‍ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. വീട്ടില്‍ കയറാനുള്ള ശ്രമം ഹംസു തടഞ്ഞതോടെ അച്ഛനും മകനും തമ്മില്‍ ഉന്തും തള്ളുമായി. അരമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ ഹംസുവിന് സാരമായി പരുക്കേറ്റു. ഹംസുവിന്റെ മരണവിവരം പൊലീസിനെ അറിയിച്ചതും മകനാണ്.