Connect with us

crime

പതിനൊന്നുകാരിയുടെ ദൃശ്യം മൊബൈല്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ എടുക്കുന്നതിനിടെ, ഇത് കണ്ട കുട്ടി ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു

Published

on

പതിനൊന്നുകാരിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കാര്‍ത്തികപ്പള്ളി സ്വദേശി അനിലിനെയാണ്(34) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ എടുക്കുന്നതിനിടെ, ഇത് കണ്ട കുട്ടി ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടി; പ്രതിയെ ഓടിച്ചിട്ട് പിടികൂടി ; പ്രതിയുടെ ഓഫര്‍ കേട്ട് ഞെട്ടി പോലീസ്

Published

on

തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലിയാണ് പ്രതി ഓഫര്‍ ചെയ്തത്. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ തമിഴ്‌നാട് സ്വദേശിയായ തമിഴരശന്‍ (23) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്സ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നേരത്താണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചതോടെ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടെ പോലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി. പിടിയിലായ ഉടനെ പോലീസിനോട് പ്രതി ‘പതിനായിരം രൂപ തരാം, എന്നെ വെറുതെ വിടാമോ സാറേ’ എന്ന് ചോദിച്ചു.

‘സാറ് റെഡിയാണെങ്കില്‍ പണം ഇവിടെ എത്തിക്കാമെന്നും’ യുവാവ് പറഞ്ഞു. ഇതുകേട്ട് അമ്പരന്നുവെന്ന് പോലീസ്. തമിഴരശന്‍ കുറച്ചുദിവസമായി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ബസ് സ്റ്റാന്‍ഡിലും കറങ്ങി നടക്കുകയായിരുന്നു. മറ്റ് മോഷണക്കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തു.

Continue Reading

crime

14കാരനെതിരെ ബസില്‍ വച്ച് ലൈംഗികാതിക്രമം; പ്രതിക്ക് 3 വര്‍ഷം തടവും 50,000 പിഴയും

പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി

Published

on

പട്ടാമ്പി: പതിനാലു വയസുകാരനെ ബസ്സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 30കാരന് 3 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കാനും കോടതി വിധി. അമ്പലപ്പാറ കിഴുര്‍ അനിയത്തു കിഴക്കേ വീട്ടില്‍ മുരളി കൃഷ്ണനെയാണ് പട്ടാമ്പി എഫ് ടി എസ് സി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി. ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഷോര്‍ണൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വനില്‍ കുമാര്‍ ആണ്. കേസില്‍ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി, അഡ്വക്കേറ്റ് ദിവ്യലക്ഷ്മി എന്നിവര്‍ കേസില്‍ പ്രോസീക്യൂഷനെ അസ്സിസ്റ്റ് ചെയ്തു.

Continue Reading

crime

മരുന്നു വാങ്ങാൻ പോലും പണമില്ല; കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കി; പെൻഷൻ വൈകുന്നതിന്റെ വിഷമത്താലെന്നു ബന്ധുക്കൾ

Published

on

വിരമിച്ച കെഎസ്ആർടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് പെൻഷൻ വൈകുന്നതിന്റെ മനോവിഷമത്താലെന്നു ബന്ധുക്കൾ. പെരിന്തൽമണ്ണ പുത്തൂർവീട്ടിൽ രാമനെയാണ് (78) തിങ്കളാഴ്ച വീടിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ശാരീരികാസ്വാസ്ഥ്യം കാരണമുള്ള മനോവിഷമം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് തിരുത്തണമെന്നും പെൻഷൻ ലഭിക്കാത്തതിനാൽ മരുന്നു വാങ്ങാനാവാത്തതിന്റെ മനോവിഷമമെന്ന് ചേർക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

മരിക്കുന്നതിന് തലേന്നും പെൻഷൻ ലഭിക്കാത്തതിലുള്ള ആശങ്ക രാമൻ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. 20ന് രാവിലെ ഒൻപതോടെ മുൻ സഹപ്രവർത്തകനെ വിളിച്ച്, പെൻഷൻ എപ്പോൾ ലഭിക്കുമെന്ന് അന്വേഷിച്ചു. അടുത്തയാഴ്ചയേ ലഭിക്കാനിടയുള്ളൂ എന്ന് മറുപടി ലഭിച്ചതോടെ നിരാശനായി വീടിന്റെ ഉമ്മറത്ത് കിടക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഒരു മണിക്കൂറിനു ശേഷമാണ് സമീപത്തെ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

3 വർഷം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റ രാമന്റെ കാലിൽ സങ്കീർണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ വർഷം വീഴ്‌ചയിൽ തുടയെല്ല് പൊട്ടിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഊന്നുവടിയുടെ സഹായത്തോടെയാണു നടന്നിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. വലിയൊരു തുക ഓരോ ദിവസവും മരുന്നിന് ആവശ്യമായി വന്നിരുന്നു. മരിച്ചനിലയിൽ  കാണപ്പെടുന്നതിന് 12 ദിവസം മുൻപ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമനെ ആൻജിയോപ്ലാസ്റ്റി നിർദേശിച്ച് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. എന്നാൽ, പണമില്ലാത്തതിനാൽ ചെയ്യാനായില്ല. അതിന്റേതായ ബുദ്ധിമുട്ടുകളും രാമനുണ്ടായിരുന്നു.

3 സെന്റ് സ്ഥലത്തെ കൊച്ചു വീട്ടിൽ രാമനും ഭാര്യയും മാത്രമാണ് താമസം. മക്കൾ മാറിത്താമസിക്കുകയാണ്. പെൻഷൻ തുക കൊണ്ടാണ് മരുന്നുൾപ്പെടെ ചെലവുകളെല്ലാം നടത്തിയിരുന്നത്. ഏഴാം തീയതിക്കുള്ളിൽ ലഭിക്കേണ്ട പെൻഷൻ 20 ആയിട്ടും ലഭിക്കാതായതോടെ മരുന്നു വാങ്ങാൻ പണമില്ലാത്തതിന്റെ വിഷമത്തിലാണ് രാമൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ.

Continue Reading

Trending