തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.

ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട്ടില്‍ നിന്നും വരും വഴിയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തി വില്‍പനയ്ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.