X

ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലെന്നുറപ്പായി. പോര്‍ച്ചുഗീസ് താരവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചിരവൈരികളും തന്റെ മുന്‍ ക്ലബ്ബുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കായിരിക്കും ക്രിസ്റ്റ്യാനോ എത്തുകയെന്നും, വരും മണിക്കൂറുകളില്‍ യുനൈറ്റഡ് കരാര്‍ 37-കാരന്റെ ഏജന്റിന് അയച്ചുകൊടുക്കുമെന്നും റൊമാനോ വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ തുകയും സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ പിന്മാറ്റം.

web desk 1: