X

വെള്ളപ്പൊക്കത്തിനിടെ ചാലക്കുടിയില്‍ ഒഴുകിയെത്തിയത് പാമ്പല്ല, ചീങ്കണ്ണി (വീഡിയോ)

തൃശൂര്‍: വെള്ളപ്പൊക്കത്തിനിടെ ചാലക്കുടിയില്‍ ഒഴുകിയെത്തിയത് ചീങ്കണ്ണി. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളി പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ ഏഴോളം പേര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി വനപാലകരെ ഏല്‍പ്പിക്കുകയായിരുന്നു.


പ്രളയത്തെ അതിജീവിച്ചവര്‍ക്ക് ഇനി നേരിടാനുള്ളത് ഇത്തരം ഭീഷണികളാണ്. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണ്. അങ്കമാലിയില്‍ അഞ്ച് ദിവസത്തിനിടെ പാമ്പ് കടിയേറ്റ് അമ്പതോളം പേരാണ് ചികിത്സ തേടിയത്. പ്രളയത്തിന് ശേഷം വീട്ടിലെത്തിയ പലര്‍ക്കും പാമ്പ് കടിയേറ്റത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്.

chandrika: