ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സി.ആര്‍.പി.എഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സി.ആര്‍.പി.എഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരാഴ്ചക്കിടെ് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇമാം സാഹിബില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.
Be the first to write a comment.