അമരാവതി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. നോട്ടുക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് നായിഡു ഇക്കാര്യം ആവശ്യപ്പെട്ടത്. നോട്ടു നിരോധനത്തെ പ്രശംസിക്കുന്നുണ്ടെങ്കിലും 2000 രൂപക്ക് ചില്ലറ കിട്ടാനില്ലാത്തതിനാല്‍ ജനങ്ങള്‍ വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, കള്ളപ്പണം തടയുന്നതിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നു.