Connect with us

kerala

മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര

കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.

Published

on

മാവേലിക്കര പുന്നമുട്ടില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി.മഴു ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മഹേഷിന്റെ കുടുംബക്കാരിയായ സുനന്ദ എന്ന യുവതിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇയാള്‍ മഴു ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

crime

പീഡനക്കേസ്​ പ്രതികളെ സഹായിച്ചതായി റിപ്പോർട്ട്: പീരുമേട് ഡിവൈ.എസ്​പിക്ക് സസ്​പെൻഷൻ

കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു

Published

on

പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ജെ.കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി പീ​ഡ​ന​വും പ​ണം ത​ട്ടി​യെ​ടു​ക്ക​ലും പ​തി​വാ​ക്കി​യ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പീ​രു​മേ​ട് ഡി​വൈ.​എ​സ്.​പി ജെ. ​കു​ര്യാ​ക്കോ​സി​നെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​​ ചെയ്തത്.

Continue Reading

kerala

ഷാരോൺ കൊലപാതക കേസ്: പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികള്‍ വൈകിയതാണ് ജയില്‍ മോചനം വൈകാന്‍ കാരണം

Published

on

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. റിലീസിംഗ് ഓര്‍ഡറുമായി അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികള്‍ വൈകിയതാണ് ജയില്‍ മോചനം വൈകാന്‍ കാരണം.

ഉപാധികളിലൂടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഷായത്തില്‍ കീടനാശിനി കലര്‍ത്തിയ കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.

കേസിലെ മറ്റു പ്രതികളായ ഗ്രീഷണിയുടെ അമ്മ സിന്ദുവിനും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 2022 ഒക്ടോബര്‍ 14 നാണ് തമിഴ്‌നാട് വെച്ച് ഗ്രീഷ്മ ശാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.

Continue Reading

kerala

നിപ: കോഴിക്കോട് കോർപറേഷനിലെയും ഫറോക്കിലെയും കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്

Published

on

ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.

ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ
സാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

എന്നാൽ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ. ആർ. ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും.

ജില്ലയിൽ ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സെപ്റ്റംബർ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയ്ന്മെന്റ് സോണുകൾ ഇല്ലാതായി.

Continue Reading

Trending